2011 ഡിസംബർ 17, ശനിയാഴ്‌ച

അച്ചൂ വിരിയിച്ച സൌഹൃതപൂക്കള്..‍!!

കിഴക്കുദിച്ച സൂര്യന്‍റെ വെയില്‍ ചുമരില്‍ തട്ടി നേരെ എന്റെ കണ്ണിലാണ് പതിച്ചത് ആ വെളിച്ചത്തില്‍ ഞാന്‍ ഉണര്‍ന്നു ...
എഴുനേറ്റ് സൂര്യനെ നോക്കിയപ്പോള്‍ കത്തിജ്വലിച്ച് നില്‍ക്കുന്ന സൂര്യന്‍ എന്നെ നോക്കി ചിരിക്കുന്നത് പോലെ എനിക്ക് തോന്നി ..പക്ഷെ എനിക്ക് ചിരിയൊന്നും വന്നില്ലാ കാരണം ഇന്ന് വെള്ളിയോ ഞായറോ ആയിരുന്നില്ലാ സ്കൂള്‍ ഉള്ള ദിവസം എഴുനേല്‍ക്കാന്‍ മടിയായിരുന്നു എനിക്ക് ഒരു വിധത്തില്‍ എഴുനേറ്റിരുന്നു പിന്നെ കുളിക്കണമല്ലോ വലിയ മടി ആദ്യത്തെ കപ്പ് തണുത്ത വെള്ളം തലയില്‍ വിഴുവോളം വലിയ പണിയാ പിന്നെ കുഴപ്പം ഇല്ലാ അങ്ങനെ കുളി കഴിഞ്ഞു ഞാന്‍ സ്കൂളിലേക്ക് പോകാന്‍ തയ്യാറായി കൂട്ടുകരുമോന്നിച്ചു നടന്നു .......
പോകുന്ന വഴി ആ ആളൊഴിഞ്ഞ വീട്ടില്‍ ആന്ന് ഒരു പിക്കപ്പ് വന്നു നില്‍ക്കുന്നു ഞാന്‍ നോക്കിയപ്പോള്‍ പുതിയ താമസക്കാര്‍ വന്നിരിക്കുന്നു വെറുതെ ഒന്ന് നോക്കി ഞാന്‍ സ്ഥലം വിട്ടു .....
പിറ്റേ ദിവസം ഞാന്‍ അത് വഴി വരും ബോള്‍ ആ വീടിന്‍റെ ഗയിറ്റ് തുറന്നു ഒരു കുട്ടി ഒബത് വയസിന്റെ നിറവില്‍ വിരിയാന്‍വെമ്ഭി നില്‍ക്കുന്ന ഒരു പുഷ്പത്തെ പോലെ എനിക്ക് തോന്നി ആ കുട്ടിയെ കണ്ടപ്പോള്‍ പക്ഷെ ഒറ്റപെട്ടാണ് അവള്‍ നടന്നിരുന്നത് അത് എന്നില്‍ കൌതുകം വളര്‍ത്തി ഒപ്പം ആശങ്കയും ഞാന്‍ വിട്ടില്ലാ .........
ഒന്ന് പരിജയപെടനം ഞാന്‍ മെല്ലെ അവളോട്‌ അടുക്കാന്‍ സ്രെമിച്ചു ഒരു ദിവസം ഞാന്‍ അവളുമായി സംസാരിക്കാന്‍ വേണ്ടി നേരത്തെ അവളുടെ വീടിനു മുന്നില്‍ കാത്തിരുന്ന് അവള്‍ പുറത്ത് വന്നതും ഞാന്‍അവളുടെ അടുത്ത് ചെന്നു പറഞ്ഞു പോകാം .........
അവള്‍ ഒന്നും മിണ്ടിയില്ലാ അപ്പോള്‍ ഞാന്‍ ചോദിച്ചു പേരെന്താ പറഞ്ഞെ അവള്‍ പറഞ്ഞു ഞാന്‍ പറഞ്ഞില്ലല്ലോ എന്ന് ഞാന്‍ പറഞ്ഞു എന്തായാലും മിണ്ടിയല്ലോ ......
പിന്നെ അവള്‍ സംസാരിക്കാന്‍ തുടങ്ങി കണ്ണുര്‍ സ്ഥലം പേര് അച്ചു അച്ഛന് സ്ഥലം മാറ്റം കാരണം ഇവിടെ എത്തി നാളെ എവിടെ എന്നറിയില്ല സര്‍ക്കാര്‍ ജോലിക്കാരുടെ കുട്ടികളുടെ സ്ഥിതി ഇതാ
ഒരിടത്തും കുട്ടുകരില്ലാ ഒറ്റപ്പെടലുകള്‍ക്കിടയിലെ ജീവിതം ഇടക്ക്എനിക്ക് മടുപ്പ് തോന്നുന്നു......
ആ കൊച്ചു മനസിലെ തീ നാളം ചെറുതായി കത്തി ജോലിക്കുന്നത് ഞാന്‍ കണ്ടു ഞാന്‍ അവളെ സമാധാനിപ്പിച്ചു ...
പിന്നിട് ഞങ്ങള്‍ നല്ല കുട്ടുകരായി ഞാന്‍ രാവിലെ വരുമ്പോള്‍ നില മിഡിയും വെള്ളടോപ്പും ഇട്ടു ബുക്കും ചോറ്റും പത്രവും മാറോടണച്ചു എന്നെ കാത്തു നില്‍ക്കുന്ന അച്ചു .....
എന്നും ഒരു പാട് കുസ്ര്തിതരങ്ങള്‍ പറയുകയും കാണിക്കുകയും ചെയ്യുന്ന എന്‍റെ അച്ചു അവളുടെ സംസാരം കേള്‍ക്കാന്‍ എന്ത് രസകരം നല്ല ഒരു സുഹിര്‍ത്തു ബന്ധമായിരുന്നു അതിലുടെ വിരിഞ്ഞത് കാലം ആരെയും കത്ത് നില്‍ക്കില്ല ഒരു ദിവസം ഞാന്‍ വരുമ്പോള്‍ മതിലിനോട് ചാരി നിന്ന് കരയുന്നതാണ് ഞാന്കണ്ടത് അടുത്ത് ചെന്ന ഞാന്‍ അവളെ തിരിച്ചു നിര്‍ത്തി മല്ലേ ഞാന്‍ അവളുടെ മുഖം പിടിച്ചു എന്‍റെ മുകതോട് മുഖം നോക്കി അപ്പോള്‍ കരഞ്ഞു അവളുടെ ചെന്‍ കവിള്‍ ഒന്ന്
കുടി ചുകന്നിരുന്നു .........
ഞാന്‍ കാര്യം തിരക്കി അവള്‍ പറഞ്ഞു നാളെ ഞങ്ങള്‍ കണ്ണൂരിലേക്ക് തിരിച്ചു പോകും എന്ന് ഞാന്‍ ആകെ ഷോക്കായി നഷ്ട്ടപ്പെടലിന്റെ വേദന ആദ്യമായി ഞാന്‍ അറിഞ്ഞ സമയ മായിരുന്നു അത് പിന്നിട്ട വഴികളിലൊന്നും പിന്നെ ഞാന്‍ അവളെ കണ്ടില്ലാ ആള്‍കൂട്ടത്തില്‍ ഇന്നും ഞാന്‍ അച്ചുവിനെ
തിരയുന്നു .........
ഈ ഇടക്കാന്നു എന്നും കൂട്ടത്തില്‍ മൈ പേജു നോക്കുന്ന ഞാന്‍ കൂട്ടം തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നോക്കാന്‍ സാധിക്കാറില നമ്മുടെ കൂട്ടത്തില്‍ തിരഞ്ഞെടുപ്പ്ച്ചുടില്‍ എല്ലാവരും ഓരോ പാര്‍ട്ടീയില്‍ അവരവരുടെ കക്ഷികളെ വിജയിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്ന സമയം വയ്കിയാണ് ഞാന്‍ എന്‍റെ മൈ പേജു നോക്കിയത് അപ്പോള്‍ എന്നെ മോഹോപ്പിച്ച ഒരു
കമെന്റ്റ്‌ .....നിങ്ങള്‍ എന്താ എന്നോട് സംസരിക്കാത്തത് ......ഞാന്‍ നോക്കിയപ്പോള്‍
അച്ചു സ്ഥലം കണ്ണൂര്‍ എന്‍റെ മനസ്സില്‍ ഓടിയെത്തിയത് എന്‍റെ കളിക്കുട്ടുകാരി അച്ചു
വായിരുന്നു ഞാന്‍ തിരിച്ചു കമെന്റ്റ്‌ ഇട്ടു എനിക്ക് സംസാരിക്കണം നിങ്ങള്‍ ജി
ടാകില്‍ വരൂ ....എന്നിലുള്ള വിസ്വസമാകാം ആകുട്ടി കുറച്ചു ബലം പിടിച്ചങ്ങിലും വന്നു
ഞാന്‍ അഞ്ചു മിനുട്ട് അവള്‍ക്കു കൊടുത്തു സംസാരിക്കാന്‍ സംസാരിച്ചു ഞങ്ങള്‍
അപ്പോള്‍ അത് എന്‍റെ പഴയ അച്ചു വയിരുന്നില്ലാ എന്നാലും എനിക്ക് എന്‍റെ പഴയ
അച്ചുവിനെ കിട്ടിയത് പോലെ തോന്നി സമയം കഴിഞ്ഞപ്പോള്‍ ഞാന്‍ ഞാന്‍ കട്ടാക്കി ......
കാരണം അവള്‍ കല്യാണം കഴിഞ്ഞ കുട്ടിയായിരുന്നു പക്ഷെ അവള്‍ വീണ്ടും വിളിച്ചു അഞ്ചു മിനുട്ട് തരു ഒരു കാര്യം പറയാനുണ്ട് എന്ന് ഞാന്‍ അനുവദിച്ചു അവളുടെ സംസാരം എന്നെ ഞെട്ടിച്ചു ....
നിങ്ങള്‍ ഭയപെടെണ്ടാ എന്‍റെ ഭര്‍ത്താവു ആണ് കൂട്ടത്തിലൂടെ നിങ്ങളെ എനിക്ക് പരിജയപെടുതിയത്
ഒരിറ്റുപോലും സാഹിത്യം തൊട്ടു തീണ്ടിട്ടിയില്ലാത്ത പച്ചയായ നിങ്ങളുടെ കഥകള്‍ കവലയില്‍ നിന്ന് ഒരാളോട് സംസാരിക്കുന്നതു പോലെയാന്നു എന്ന് പറഞ്ഞു എന്നെ എന്‍റെ ഹസ്ബെന്ടു കാണിക്കാറുണ്ട്............
അങ്ങനെയാണ് ഞാന്‍ നിങ്ങളെ ശ്രദ്ധിച്ചത് എന്ന്...
എന്നില്‍ അത്ഭുത പെടുത്തി കൂട്ടം കുടുംബമായി നോക്കി അസ്വധിക്കുന്ന നല്ല ഒരു ദമ്പതികളെ ഞാന്‍ കണ്ടു നെറ്റ് മിസ്സ്‌ യൌസ്‌ ചെയ്യുന്ന ഈ കാലത്ത് കൂട്ടത്തില്‍ അവര്‍ കാണിക്കുന്ന വിശ്വാസം കൂട്ടം കൂട്ടുകാരുടെ മനശുദ്ധി ഒരിക്കല്‍ കുടി വിളിച്ചോദിക്കുന്ന സമയ മായിരുന്നു അത് അവരുടെ ജിവിതം എന്നിലും കൂട്ടത്തിലും ഉള്ള എല്ലാവര്ക്കും ഒരു മാതൃകയായാണു ഞാന്‍ കണ്ടത് .....
കൂട്ടത്തില്‍ നല്ലത് മാത്രം കൊണ്ട് വരാനും നല്ലരുപത്തില്‍ മുന്നോട്ടു കൊണ്ടുപോകാനും എല്ലാവരും ശ്രദ്ധിക്കുക......
ഇങ്ങനെ എത്ര കുടുംബങ്ങള്‍ കൂട്ടം കൂട്ടമായി നോക്കുന്നു ...........
.....റഹിം കുന്നത്ത് കുറ്റിപ്പുറം ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ