എന്റെ വീട്ടില്‍ നിന്ന് രണ്ടു മിനിറ്റു നടന്നാല്‍ ചെന്നിറങ്ങുന്നത് മനോഹരമായ ഭാരത പുഴയിലേക്കാണ് . തൃശൂരിനേയും കോഴിക്കോടിനേയും ബന്ധിപ്പിക്കുന്ന പതിനൊന്നു ആര്‍ച്ചുകളുള്ള മനോഹരമായ പാലത്തിനടിയിലൂടെ ഒഴുകുന്ന നിള..

അവിടെ നിന്നും ഒരു വിളിപ്പാടകലെയാണു എന്‍റെ പ്രിയ കൂട്ടുകാരി ലക്ഷ്മിയുടെ വീട്.. മനസ്സ് നിറയെ കഥകളും കവിതകളും ഉള്ള അവള്‍ ഓരോ വെക്കെഷനിലും വരുമ്പോഴും എന്നോട് ഓരോ കഥകള്‍ പറയുമായിരുന്നു..ഒരു പ്രാവശ്യം വന്നപ്പോള്‍ എന്നെ പുഴക്കരയിലേക്കു വരാന്‍ പറഞ്ഞു.. അവിടെ എത്തി ഞാന്‍ നോക്കിയപ്പോള്‍ ദൂരെ നീന്നും പട്ടു പാവാടയും ബ്ലൌസും ഇട്ടു ഓടി വരുന്ന ലക്ഷ്മി എന്‍റെ അടുത്ത് വന്നു നിന്നു. കുറച്ചു നേരം നിന്നു കിതച്ചു..അതിനു ശേഷം എന്‍റെ വലത് കൈ പിടിച്ചു നടക്കുമ്പോള്‍ അവള്‍ കാലുകള്‍ കൊണ്ട് മണല്‍ പുറ്റുകള്‍ തട്ടി തെറിപ്പിച്ചിരുന്നു.. കുറച്ച് ദൂരെയുള്ള മണല്‍ മാടിയിലേക്കു ഞങ്ങള്‍ ഓടീ കയറി.. അവിടെയിരുന്നു .. അവള്‍ പിജി സ്റ്റുഡന്‍റായിരിക്കുമ്പോഴാണ് ആണെന്ന് തോന്നുന്നു ഈ കഥ എന്നോടു പറഞ്ഞത്..
കോളേജില് പഠിച്ചു കൊണ്ടിരുന്നകാലത്ത്.ഹോസ്റ്റലിലായിരുന്നു അവളുടെ താമസം .സഹപാഠികളില് പലര്‍ക്കും ഒന്നിലധികം പ്രണയങ്ങള് ഉണ്ടായിരുന്നു... അര്‍ദ്ധ രാത്രി വരെ മൊബൈല് ഫോണില് അവര്‍
കാമുകന്മാരുമായി കിന്നരിച്ചു കൊണ്ടിരിക്കുന്നത്
പലപ്പോഴും ഞാന് കേള്ക്കാറുണ്ടായിരുന്നു.. അവര് പറയുന്നത് എന്താണെന്ന് വ്യക്തമായി എനിക്ക് ഒരിക്കലും കേള്ക്കാനും കഴിഞ്ഞിരുന്നില്ല ... ആ കാലങ്ങളില് ഞാന് ഓര്‍ക്കുമായിരുന്നു. . നട്ട പാതിരാവരെ എന്തായിരുന്നു ഇവര് സംസാരിക്കുന്നതെന്ന്.....? പലരുടെയും മൊബൈല് ഫോണിലേക്ക് വരുന്ന എസ് എം എസ് ന്റെ ശബ്ദം കാരണം രാത്രിയില്‍ എനിക്ക് ശെരിക്കുറങ്ങാന്‍ പോലും കഴിയുമായിരുന്നില്ല... പകഷെ ഇവരുടെ പ്രണയങ്ങളില് ഒന്നും ഒരിക്കലും ആത്മാര്ഥത ഒന്നും ഞാന് കണ്ടിരുന്നില്ല... പലരോടും ചോദിച്ചപ്പോള്‍ ഒരു നേരം പോക്കിന് വേണ്ടിയാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നതെന്ന് പറഞ്ഞു ...
എന്തോ ഇതൊക്കെ കണ്ടതുകൊണ്ടാണോ എന്നറിയില്ല എനിക്ക് പ്രണയത്തോട് വല്ലാത്ത ഈര്‍ഷ്യയായിരുന്നു.. പ്രണയിക്കുന്നവരെ കാണുന്നതെ എനിക്ക് പുച്ഛമായിരുന്നു.. ഇതാണോ പ്രണയം? ഇങ്ങനെയാണോ പ്രണയിക്കുക..?
ഒഴിവു ദിവസങ്ങളില് കൂട്ടുകാരൊത്തു ഷോപ്പിങ്ങിനൊക്കെ പോകുമ്പോള് പലരും എന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തുമായിരുന്നു.. പക്ഷെ എനിക്കാരെയും പ്രണയിക്കാന് തോന്നിയില്ല...കാരണം എനിക്ക് പ്രണയത്തെ വെറുപ്പായിരുന്നല്ലോ..
ഇതൊന്നും ശ്രദ്ധിക്കാതെ ഞാന് എന്റെ പഠനത്തില് മാത്രം ശ്രദ്ധിച്ചു..അത് കൊണ്ട് തന്നെ എല്ലാ വിഷയത്തിലും തരക്കേടില്ലാതെ മാര്‍ക്കും കിട്ടി.. അങ്ങനെ ഇരിക്കെ ഒരു ശനിയായ്ഴ്ച വൈകീട്ട്.. വാര്‍ഡന്‍ വന്നു പറഞ്ഞു.. നിനക്കൊരു ഫോണ്‍ കോളുണ്ട്.. ഞാനൊന്നു അന്തം വിട്ടു. എനിക്ക് ഫോണ്‍ കോളോ? വീട്ടില്‍ നിന്നാണെങ്കില്‍ മൊബൈലില്‍ ആണല്ലോ വിളിക്കാറ്. ആരായിരിക്കും എന്നൊക്കെ ചിന്തിച്ചു ഞാന്‍ വാര്‍ഡന്റെ പിന്നാലെ നടന്നു .ഞാന്‍ റിസീവരെടുത്തു ഹലോ എന്ന് പറഞ്ഞപ്പോഴേക്കും ഫോണ്‍ നിലച്ചിരുന്നു.. ബീപ് ബീപ്പ് എന്ന ശബ്ദം .. ഞാന്‍ തിരികെ പോരാന്‍ സമയത്ത് വീണ്ടും ബെല്ലടിച്ചു. ഞാന്‍ ഫോണെടുത്തു ഹലോ എന്ന് പറഞ്ഞു.. അങ്ങേ തലക്കല്‍ ഒരു പുരുഷശബ്ദം.. ഞാന്‍ ഇയാളെ പല പ്രാവശ്യം കണ്ടിട്ടുണ്ടെന്നും എനിക്കൊരുപാട് ഇഷ്ടമാണെന്നും ..നല്ലവണ്ണം പഠിക്കണം എന്നും മറ്റൊന്നും ചിന്ടിക്കരുതെന്നും പറഞ്ഞു ഫോണ്‍ കട്ടാക്കി... എനിക്ക് വല്ലാത്ത ഈര്ഷ്യ വന്നു...
ഏതാ ഈ മനുഷ്യന്‍ പേരും അഡ്രസ്സും ഒന്നും പറയാതെ ഫോണ്‍ വെച്ചിരിക്കുന്നു
പിന്നെ എല്ലാ ശനിയാഴ്ചയും ഇയാള്‍ വിളിക്കാന്‍ തുടങ്ങി.
ആദ്യമൊക്കെ ഞാന്‍ പരുഷമായ രീതിയില്‍ സംസാരിക്കുമായിരുന്നു.. പിന്നീടെപ്പോഴോ അയാള്‍ പറയുന്നത് ഞാന്‍ വെറുതെ കേട്ടിരിക്കുക മാത്രം ചെയ്തു പോന്നു.. എന്റെ ഏകാന്തതയില്‍ നിന്നും ഒരു രക്ഷപ്പെടല്‍ ആയിരുന്നു ഇയാളുമായുള്ള ടെലിഫോണ്‍ സംസാരം...പിന്നെ.പതുക്കെ പതുക്കെ അയാള്‍ പ്രണയത്തെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങി.. അന്ന് ഞാന്‍ അയാളെ കര്‍ശനമായി വിലക്കി ...ഇനി ഒരിക്കലും വിളിക്കരുതെന്നു കാരണം പ്രണയം എനിക്ക് ഇഷ്ടമായിരുന്നില്ലല്ലോ...പ്രണയത്തോട് എനിക്ക് പുച്ച്ചമായിരുന്നല്ലോ ..
പിന്നീട് ഒരു മാസത്തോളം അയാള്‍ വിളിച്ചതേയില്ല.ഞാന്‍ അതിനെ കുറിച്ചു ചിന്തിക്കാനും പോയില്ല.എന്നാലും മനസ്സിനുള്ളില്‍ എവിടെയോ ഒരു നീറ്റല്‍ ഉണ്ടായിരുന്നു.എന്നാലും അയാളോട് ഇനി വിളിക്കരുതെന്നു പറയേണ്ടിയിരുന്നില്ല.ആ ഒരു കുറ്റബോധം പലപ്പോഴും എന്നെ അലട്ടികൊണ്ടിരുന്നു.ശെനിയാഴ്ച വൈകുന്നേരങ്ങളില്‍ അയാള്‍ വിളിക്കാറുള്ള സമയത്ത് ഹോസ്റ്റെലിന്റെ വരാന്തയിലൂടെ ഒന്ന് ചുറ്റി കറങ്ങി വാര്‍ഡന്റെ മുറിയിലെ ടെലഫോണ്‍ വെറുതെ ഒന്ന് നോക്കിയിട്ട് ഞാന്‍ തിരിച്ചു പോരും.എന്തിനെന്നറിയില്ല മനസ്സില്‍ ഒരു വീര്‍പ്പു മുട്ടല്‍.എനിക്ക് പേടി തോന്നി.ഞാനും പ്രണയത്തിലാണോ..?ആ സമയത്ത് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.അങ്ങിനെ ആ ചിന്തകള്‍ പാടെ ഞാന്‍ എന്റെ മനസ്സില്‍ നിന്നും തുടച്ചു നീക്കി.പതിവ് പോലെ ഞാന്‍ എന്നിലേക്ക് തന്നെ ചുരുങ്ങി കൂടി.
അങ്ങിനെയിരിക്കെ ഒരു ശെനിയായ്ച്ച വീണ്ടും എനിക്ക് ഫോണ്‍ കാള്‍ ഉണ്ടെന്നു വാര്‍ഡന്‍ പറഞ്ഞു.ഞാന്‍ പോയി ഫോണെടുത്തപ്പോള്‍ അയാള്‍ തന്നെ.ഞാന്‍ ഒന്നും പറഞ്ഞില്ല.അയാള്‍ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.ഞാന്‍ നിശബ്ധമായി എല്ലാം കേട്ട്കൊണ്ടിരുന്നു.അങ്ങിനെ ഈ ഫോണിലൂടെയുള്ള സംസാരം ഏകദേശം ഒരു വര്‍ഷത്തോളം നീണ്ടു നിന്നു.അയാള്‍ വാ തോരാതെ സംസാരിക്കുമായിരുന്നു.അയാളുടെ സംസാരം കേള്‍ക്കാനും രസമായിരുന്നു.മുഷിപ്പിക്കാതെ സംസാരിക്കാന്‍ അയാള്‍ മിടുക്കനുമായിരുന്നു.
അങ്ങിനെ അറിയാതെ ഞാന്‍ പോലും അറിയാതെ അയാളെ ഞാന്‍ പതുക്കെ ഇഷ്ട്ടപ്പെടാന്‍ തുടങ്ങിയിരുന്നു..പ്രണയിക്കാന്‍ തുടങ്ങിയിരുന്നു..അങ്ങിനെ പ്രണയത്തെ പുച്ചിച്ചിരുന്ന ആ കാലങ്ങളില്‍ എനിക്ക് പ്രണയത്തോട് വല്ലാത്ത പ്രണയം തോന്നി.
കാണണമെന്ന് ഞാന്‍ പലപ്പോഴും ആവശ്യപ്പെട്ടെങ്കിലും ഒരിക്കല്‍ പോലും അയാള്‍ സമ്മതിച്ചില്ല.എന്റെ നിര്‍ബന്ധം സഹിക്ക വയ്യാതെ അയാള്‍ വരാമെന്ന് പറയുന്ന സ്ഥലത്ത് കൂട്ടുകാരികളുമായി ഞാന്‍ പോയെങ്കിലും അയാള്‍ എന്നെ കണ്ടിട്ട് ഞാന്‍ കാണാതെ തിരികെ പോവുകയായിരുന്നു എന്ന് അയാള്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.കാരണമെന്താണെന്ന് ചോദിച്ചപ്പോഴോന്നും അതിനൊന്നും അയാള്‍ മറുപടി നല്‍കിയതുമില്ല.ഒരിക്കലും അയാള്‍ എന്റെ മുന്‍പില്‍ വന്നില്ല.എന്നിട്ടും എനിക്കയാളെ വെറുക്കാന്‍ കഴിഞ്ഞില്ല.ആ ശബ്ദത്തെ മാത്രം ഞാന്‍ പ്രണയിച്ചു..സ്നേഹിച്ചു.
അങ്ങനെയിരിക്കെ ക്ലാസൊക്കെ കഴിഞ്ഞു നാട്ടില്‍ പോവുന്ന ദിവസം വന്നു.അന്നും ഒരു ശെനിയായ്ച്ച ആയിരുന്നു.ഞാന്‍ ഡ്രെസ്സുകളും പുസ്തകങ്ങളുമൊക്കെ പെട്ടിയിലേക്ക് അടുക്കി വെച്ചു കൊണ്ടിരുന്നപ്പോഴും അയാളെ കുറിച്ചു മാത്രം ഓര്‍ത്തു.ഒരു നോക്ക് കാണാന്‍ എങ്കിലും കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആശിച്ചു. പെട്ടെന്ന് ആരോ വന്നു പറഞ്ഞു എനിക്ക് ഫോണ്‍ ഉണ്ടെന്ന്.ഞാന്‍ വല്ലാത്തെ ഒരാവേശത്തോടെ വാര്‍ഡന്റെ മുറിയിലേക്കോടി ചെന്ന് ഫോണ്‍ എടുത്തു.അയാള്‍ തന്നെ.എനിക്കൊന്നു കാണണം എന്നു ഞാന്‍
അപേക്ഷിച്ചു.അവസാനം എന്റെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ കാണാമെന്നു സമ്മതിച്ചു.ടാക്സി ഡ്രൈവര്‍ ലെഗേജുകള്‍
എല്ലാം വണ്ടിയില്‍ വെച്ച് കഴിഞ്ഞിട്ടും അയാളെ കാണുന്നില്ല.പോവാന്‍ ധൃതി കൂട്ടുന്ന ടാക്സി ഡ്രൈവറോട് അഞ്ചു മിനുറ്റ് പത്തു മിനുട്ട് എന്നൊക്കെ പറെഞ്ഞു കുറെ സമയംപിടിച്ചു നിന്നെങ്കിലും അയാള്‍ മാത്രം വന്നില്ല.അവസാനം സങ്കടത്തോടെ ഞാന്‍ വണ്ടിയിലേക്ക് കയറിയിരുന്നു.
മനസ്സില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വികാരത്തിന്റെ വേലിയേറ്റം നടക്കുന്നത് ഞാന്‍ ശെരിക്കും മനസ്സിലാക്കി.മറ്റുള്ള എല്ലാ ചിന്തകളും എന്നില്‍ നിന്നും മാഞ്ഞു പോവുന്നു.അയാള്‍ എന്ന ഒരു ചിന്ത മാത്രം എന്റെ ബോധ മണ്ഡലത്തില്‍ ബാക്കി നിന്നു.കാര്‍ കോളേജിന്റെ ഗേറ്റും കടന്നു മുന്നിലേക്ക് നീങ്ങിയതും പെട്ടെന്ന് കാറിന്റെ മുന്നിലേക്ക് ഒരു ബൈക്ക് വന്നു നിര്‍ത്തി.അതില്‍ നിന്നും വെളുത്തു മെലിഞ്ഞ ഒരു ചെറുപ്പക്കാരന്‍ കാറിന്റെ അടുത്തേക്ക് വന്നു..നീ പോവുകയാണെല്ലേ? അതെ എനിക്ക് ഫോണ്‍ ചെയ്യാറുള്ള അതെ ശബ്ദം..ഞാന്‍ ഡോര്‍ തുറന്നു പുറത്തേക്ക് ഇറങ്ങാന്‍ ശ്രെമിച്ചതും അയാള്‍ ഡോര്‍ പിടിച്ചടച്ചു.ഒന്നും പറയാതെ കയ്യിലുള്ള റോസാ പൂവ് എനിക്ക് തന്നിട്ട് എന്റെ കയ്യിലേക്ക് ഒരു തുണ്ട് കടലാസ് കഷ്ണം വെച്ചു കൈവിരലുകള്‍ മുറുക്കി അടച്ചിട്ട് വേഗം ചാടി കേറി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു അകന്നു പോയി.
ഞാന്‍ ആ തുണ്ട് കടലാസിലെ വരികള്‍ ആര്‍ത്തിയോടെ വായിച്ചു. “നമ്മള്‍ പ്രണയത്തിലാണ്” എന്ന് മാത്രം.
പിന്നീടൊരിക്കലും അയാളെ ഞാന്‍ കണ്ടില്ല.
എന്റെ ആദ്യത്തെ പ്രണയം എന്നിലേല്‍പ്പിച്ച വേദനയുടെയും സങ്കടങ്ങളുടെയും തീവ്രത ഇന്നും എന്റെ മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല.ഇന്നും ഞാന്‍ ഓര്‍ക്കുന്നു.അയാളുടെ കണ്ണുകളുടെ കൃഷ്ണമണികള്‍ക്ക് വെള്ളാരം കല്ലുകളുടെ നിറമായിരുന്നു. ആള്‍ കൂട്ടങ്ങളില്‍ ഇന്നും ഞാന്‍ വെറുതെ ആ വെള്ളാരം കണ്ണുകള്‍ തിരയുന്നു.അയാള്‍ വീണ്ടും ഒരു പാട് പെണ്‍കുട്ടികളെ പ്രണയിച്ചിരിക്കാം..പക്ഷെ പിന്നീടൊരിക്കലും ഞാന്‍ ആരെയും പ്രണയിച്ഛതുമില്ല.സ സ്നേഹം ...റഹിം കുന്നത് ..കുറ്റിപ്പുറം .............

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ