മഴയെ ആരാണു ഇഷ്ടപ്പെടാത്തത്...? മഴ നമുക്കൊരുപാട് പ്രണയ കഥകള്‍ സമ്മാനിച്ചിട്ടുണ്ട്... അതിന്‍റെ ഓരോ തുള്ളിയും പ്രണയാര്‍ദ്രമായിരുന്നു .. ഞാനും ആ മഴത്തുള്ളിയെ അടുത്തറിഞ്ഞിട്ടുണ്ട്..
ഞാനെന്നും എന്‍റെ വീട്ടിലേക്ക് പാടവരമ്പിലൂടെയാണ്‍ നടന്നു പോകാറ്.. മഴക്കാലമായതുകൊണ്ട് നനഞ്ഞ പുല്ലും വെള്ളവും ചവിട്ടി തെറിപ്പിച്ചിട്ടുള്ള എന്‍റെ യാത്രയില്‍ എന്‍റെ എതിരിലായി ഒരു പെണ്‍കുട്ടി എന്നും വരുമായീരുന്നു...

മഴക്കാലമായതു കാരണം അല്പം കയറ്റികുത്തിയ പാവാടയും ബ്ലൌസും ഇട്ട് കൈയിലൊരു തൂക്ക് പാത്രവുമായി വിദൂരതയില്‍ നിന്ന്... നടന്നു വരുന്ന അവള്‍ എന്‍റെ നേരെ മുന്നിലെത്തിയാല്‍... ആ വരമ്പില്‍ വച്ച് മുഖത്തോട് മുഖം നോക്കി തൊട്ടു തൊട്ടില്ല എന്ന പോലെ ക്രോസ് ചെയ്യുമ്പോള്‍ എന്‍റെ കണ്ണുകള്‍ അവളുടെ ശരീര സൌന്ദര്യം ഒരു നിമിഷം കൊണ്ട് കവെര്‍ന്നെടുക്കുമായിരുന്നു.. എന്നെ വിട്ടു നടന്നകലുന്ന അവള്‍ ദേഷ്യത്തോടു കൂടി എന്‍റെ മുഖത്തേക്ക് നോക്കുക പതിവായിരുന്നു..
മഴയുള്ള ഒരു ദിവസം അവളുടെ മനസറിയാന്‍ ഞാന്‍ ആ വര്‍മ്പില്‍ കയറാതെ മാറി നിന്നു നോക്കി .. പക്ഷെ അവളേയും കണ്ടില്ല.. കുറേ സമയം അവളെ കാണാതിരുന്നപ്പോള്‍ ഞാന്‍ വരമ്പിലേക്ക് കയറി.. അപ്പോഴുണ്ട് അവള്‍ അപ്പുറം നില്‍ക്കുന്നു...!! എന്നെ കണ്ടതും എതിരില്‍ അവളും വരാന്‍ തുടങ്ങി... ആര്‍ത്തു പെയ്ത മഴയിലൂടെയുള്ള അവളുടെ വരവ് ഞാന്‍ ആദ്യം കണ്ട സൌന്ദര്യത്തേക്കാള്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചതായി എനിക്കു തോന്നി..മഴ നനച്ച അവളുടെ ശരീരവും മഴവെള്ളം ഒലിച്ചിരങ്ങിയത് കൊണ്ടാകാം വെണ്ണയില്‍ കടഞ്ഞെടുത്തപോലെ കൊലുസ്സിട്ട അവളുടെ കാലുകള്‍ കൊണ്ട് മഴവെള്ളം തട്ടി തെറിപ്പിച്ചുള്ള വരവ് എന്തോ എന്‍റെ മനസ്സിനെ വല്ലാതെ ആക്ര്ഷിച്ചു.. നനഞ്ഞ് കുളിച്ച് എന്‍റെ മുന്നിലെത്തിയ അവള്‍ എന്‍റെ എതിരെ ക്രോസ് ചെയ്യുന്ന സമയത്ത് ..
ഞാന്‍ അവളുടെ വളയിട്ട കൈകളില്‍ മെല്ലെ പിടിച്ചു.. അപ്പോള് നാണത്തോട് കൂടി എന്‍റെ മുഖത്തേക്ക് നോക്കിയ അവളോട് നീ എന്തെ എന്നെ കാണാതിരുന്നപ്പോ മാറി നിന്നു.. എന്ന് ചോദിച്ചപ്പോള്‍.... നാണം കൊണ്ട് തല താഴ്ത്തിയ അവള് വലതു കാലിന്‍റെ മടമ്പ് വെള്ളത്തില്‍ ചവിട്ടി പെരുവിരല്‍ കൊണ്ട് അവളുടെ ഉള്ളിലെ പ്രണയത്തെ ആ വരമ്പില്‍ വരച്ചു കാട്ടി... അത് പിന്നീട് ഞങ്ങള്‍ തമ്മിലുള്ള മനോഹരമായ പ്രണയത്തിലേക്ക് വഴിമാറി... ഇന്നും മഴക്കാലമായാല്‍ മനസ്സില്‍ ഒരു പാട് സന്തോഷ ത്തോടെ സ്നേഹത്തോടെ ചെറു നൊമ്പരത്തോടെ ഞാനതു എന്നും ഓര്‍ക്കാറുണ്ട്.
- റഹീം കുന്നത്ത് കുറ്റിപ്പുറം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ