2011 ജൂലൈ 28, വ്യാഴാഴ്‌ച

ഓര്‍മ്മയിലെ എന്‍റെ റംസാന്‍ ...!!!


നാം എല്ലാം ഏകനായ ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ ദൈവം ഒന്നേ ഉള്ളു അത് എല്ലാവര്ക്കും  അറിയാം ..
പലവഴികളിളുടെയും നാം അതില്‍  എത്തിച്ചേരുന്നു .......
രണ്ടു കണ്ണുള്ള നാം നമുകിഷ്ട്ടമുള്ളതെല്ലാം കാണുന്നു  രണ്ടു കൈ കൊണ്ട് തോന്നുന്നതെല്ലാം ചെയ്യുന്നു രണ്ടു കാലു കൊണ്ട്നമുക്ക് ഇഷ്ട്ടമുള്ള സ്ഥലത്തേക്ക് എത്തി ചേരുന്നു ....
പക്ഷെ നമ്മുടെ ഒരു നേരത്ത ഭക്ഷണം എവിടെ ആയിരിക്കും എന്ന് നമുക്കരിയില്ലാ എവിടെ വച്ചും ആകാം അത് ..അത് സര്‍വ ശ്ക്തനായ്‌ അല്ലാഹുവാണ്  ആ സമയം തീരുമാനിക്കുന്നത് ..
ലോകം സാമ്പത്തികമായും ശാസ്ത്രിയമായും മുന്നോട്ടു കുതിക്കുന്ന ഈ അവസരത്തില്‍ ഒരുനേരത്തെ ആഹാരത്തിനുള്ള വകയില്ലാതെ എത്ര പേര്‍ വിഷമിക്കുന്നു ഈയിടെ സോമാലിയയിലെ ചില പ്രദേശങ്ങള്‍ പട്ടിണി രാജ്യമായി യു .എന്‍ .പ്രക്യപിക്കുകയുണ്ടായി  അത് നാം നോക്കി കണ്ടെതാണ്...
പരിശുദ്ധ റംസാനിലുടെ നാം എത്ര സമ്പന്നനോ വലിയവനോ ചെറിയവനോ ആയിക്കോട്ടെ വിശപ്പിന്റെ വില നാം അറിയുന്നു അതിന്റെ വിഷമതകള്‍ പ്രയാസങ്ങള്‍ രംസാനിലുടെ അല്ലാഹു നമ്മെ അരിച്ചു തരുന്നത് ..
നോമ്പ് നോല്‍ക്കാന്‍ ഞാന്‍ ആദ്യമൊക്കെ വളരെ മടിയെന്‍ ആയിരുന്നു ഞാന്‍  വീട്ടില്‍ നിന്നും നോബെടുത്തു ഉച്ചക്ക് ഹോട്ടലില്‍ നിന്നും നന്നായി കഴിച്ചു നൊമ്പുതുറക്കാന്‍ വീട്ടിലേക്കു പോകും ഇതായിരുന്നു പതിവ് ....
ഒരു ദിവസം നോബിന് രാത്രി എന്റെ കുട്ടുകാര്‍ എന്നെ വിളിച്ചു കാറില്‍ കയറ്റി കൊണ്ടുപോയി എവിടേക്ക് എന്ന് എനിക്ക് അറിയില്ലായിരുന്നു കുറച്ചു ദുരെ മത പ്രഭാഷണം നടക്കുന്ന സ്ഥല്ത്തെക്കാന് കൊണ്ട് പോയത് ..
അവിടെ ഞാന്‍ കേട്ട ആ പ്രഭാഷണം ഇന്നും കാതില്‍ നില്‍ക്കുന്നു ...
നമ്മള്‍ ഓരോ വ്യക്തികളും  ഭയാനകമായ ഒരു ദിവസത്തെ എപ്പോളും ഓര്‍ക്കാറുണ്ട് ( മഹസറ )സുര്യന്‍ തലയ്ക്കു ഒരു ചാണ്‍ മേലെ നില്‍ക്കുന്ന സമയത്ത് അല്ലാഹുവിനു മുമ്പില്‍ വിജാരണക്ക് കാത്തു നില്‍ക്കുന്ന സമയം നാം ഭുമിയില്‍ ചെയ്ത എല്ലാ കാര്യങ്ങളെ  കുറിച്ച് സര്‍വ്വ  ശക്തനായ അല്ലാഹുവിനു മുമ്പില്‍ അവതരിപ്പിക്കുന്ന ദിവസം പല പാപങ്ങളും ചെയ്ത പാപികള്‍ ആയ നമ്മള്‍ ഒരേ സ്വരത്തില്‍  ഉരുവിടും "യാ നഫ്സി" എന്ന്  ഓരോര്തരും സ്വന്തം തെറ്റില്‍ നിന്ന് രക്ഷ ‌ നേടാന്‍ പറയുന്ന  വാക്കായിരിക്കും അത് ...
പക്ഷെ വേറിട്ട ഒരു ശബ്ദം നമുക്കവിടെ കേള്‍ക്കാം( യാ ഉമ്മത്തി )..അതെ ലോകത്തിന്റെ പ്രകാശം മുഹമ്മദ്‌ മുസ്തഫ ( സ) പറയും എന്റെ ജനത  അതെ അല്ലാഹുവിന്റെ പ്രവാജകന്‍ സ്വന്തം കാര്യമല്ല പറയുക തന്റെ ജനതയെ എത്ര തെറ്റ് ചയ്തവരായാലും അല്ലാഹുവിനു മുമ്പില്‍ ഓരോ വ്യക്തിക്ക് വേണ്ടിയും  ശഫാഹത്തിനു  ഇരക്കുകയു ഓരോരുത്തരേയും സ്വര്‍ഗ്ഗത്തിന്റെ  കവാടം കടത്തിവിടാന്‍ പാട് പെടുന്നത് കാണാം എന്നാല്‍ പ്രവാജകന്റെ ശുപാര്‍ശ ‌ അല്ലാഹു അങ്ങീകരിക്കുന്നത്  നമുക്ക് കാണാന്‍ സാദിക്കും .എന്നാല്‍ റംസാനില ഇവന്‍ നോമ്പ് എടുത്തിരുന്നോ എന്ന് അല്ലാഹു ചോദിക്കുന്ന സമയം മുത്ത് നബി നമ്മോട് ചോദിക്കും നീനോമ്ബെടുത്തിരുന്നോ എന്ന് ഇല്ല എന്നാണു മറുപടിയെങ്ങില്‍ അല്ലാഹു ചോദിക്കും
നബിയെ നോബെടുക്കാത്ത ഒരാള്‍ക്ക്‌ വേണ്ടിയാണോ ശുപാര്‍ശ ചെയ്യുന്നത് എന്ന് അല്ലാഹു  ചോദിക്കുന്ന സമയം നബി(സ ) നമ്മെ കൈ  വെടിയും ...
പിന്നിട് നമ്മെ രക്ഷ പെടുത്താന്‍ ആരാണുള്ളത്  അത് കൊണ്ട് നാം റംസാനെ ഒരിക്കലും അവണിക്കാതിരിക്കുക പാപികളായ നമ്മള്‍ക്ക് ഒരു സ്വര്‍ഗ്ഗ  കവാടം തന്നെ യാണ് പര്ശുധ റംസാന്‍ ..
ഇതു കേട്ടതോടെ നോമ്പിന്റെ സ്രെഷ്ട്ടത് മനസിലാക്കി  ഞാന്‍ പിന്നെ വിട്ടുപോയ നോബുകള്‍ കൂടെ എടുക്കാന്‍ തീരു മാനിക്കുകയായിരുന്നു ...
http://delhi4cats.files.wordpress.com/2010/07/ramadan-moon.jpg
അങ്ങനെ പ്രസംഗം കഴിഞ്ഞു പ്രഭാഷകന്‍ പുറത്ത് വരാന്‍ സമയം ഒരു ചോദ്യം കുട്ടുകാര്‍ എന്റെ കാതില്‍ മന്ത്രിച്ചു  ഞാന്‍ അതുമായി അയാളുടെ അടുത്ത് ചെന്ന് ചോദിച്ചു  ഇതായിരുന്നു ചോദ്യം....
റംസാന്റെ രാത്രി കാലങ്ങളില്‍ സൊന്തം ഭാര്യ യുമായ്‌  ബന്ധ പെടാമോ എന്ന് .?
ഞാന്‍ ചോദിച്ചതും അയാള്‍ എന്റെ പുറത്തു കൊട്ടികൊണ്ട് പറഞ്ഞു ,,ബന്ധപ്പെടാം സുബഹിക്ക് മുമ്പ് വരെ  അതിനു ശേഷം കുളിച്ചു പള്ളിയിലേക് പോകടോ  അതും ഒരു ഇബാദത്ത് തന്നെയാണ് എന്ന് ..
ഇത് പറഞ്ഞു കേട്ടതും ഞാന്‍ അന്ന് മധു വ്ധുവില്‍ നിക്കുന്ന സമയമായിരുന്നു ഞാന്‍ നേരെ ഓടിയത് വീട്ടിലേക്കായിരുന്നു ..


............................................................................റഹിം കുന്നത്ത് കുറ്റിപ്പുറം ...

4 അഭിപ്രായങ്ങൾ:

  1. ~പ്രണയം വിട്ടു മറ്റു മേഖലയില്‍ കൈ കടത്തിയ കുന്നത്തിന് ആശംസകള്‍ ,,,,,,,,,,,,,,,

    മറുപടിഇല്ലാതാക്കൂ
  2. ഈ നല്ല എഴുത്തിന് അഭിനന്ദനങ്ങള്‍, അക്ഷരത്തെറ്റുകള്‍ വരാതെ ശ്രദ്ധിച്ചാല്‍ കൂടുതല്‍ വായനാസുഖം ഉണ്ടാവും....തുടര്‍ന്നും ധാരാളം എഴുതുക.

    ആശംസകളോടെ....

    മറുപടിഇല്ലാതാക്കൂ