2011 ജൂൺ 9, വ്യാഴാഴ്‌ച

എനിക്ക് അവള്‍ തന്ന സ്നേഹ സമ്മാനം...!!!

പതിവുപോലെ അന്നും സ്കുള്‍ വിട്ടു ഞാനും അവനും പോയില്ല കാരണം അവനു ഒരു കുട്ടിയുമായി പ്രണയത്തിലായിരുന്നു..അവന്‍ കൂടെ എന്നെ പിടിച്ചു നിര്‍ത്തും ഞാന്‍ പറയും ഞാന്‍ നില്‍ക്കാം പക്ഷെ എന്‍റെ ബസിന്‍റെ പെസ കുടാതെ ചായ ഒരു പപ്സ്‌ അതിനെല്ലാം അവന്‍ റെഡിയാ കാരണം പ്രണയമാണല്ലോ അവന്‍റെ തലയില്‍ ....
സ്കുള്‍  വിട്ടു കഴിഞ്ഞാല്‍ അവന്‍റെ ലയിന്‍ വരും ഒപ്പം മറ്റൊരു കുട്ടിയും ഒപ്പമുള്ളവളെ കണ്ടാല്‍ നല്ല സാമ്പത്തികമായ കുടുംബതിലുള്ളവളെ പോലെ അവളുടെ ട്രേസ്സിങ്ങു അങ്ങനെ ആയിരുന്നു ഞാന്‍ പേര് ചോദിച്ചപ്പോള്‍ ഫാത്തിമമാ എന്നാണ്പറഞ്ഞത് അപ്പോള്‍ എന്‍റെ മനസ്സില്‍ ഓടിയെത്തിയത് ലോകത്തിന്‍റെപ്രകാശം മുത്ത്‌ നബിയുടെ (സ)പോന്നു മകള്‍ ഫതിമ്മാ ബീവിയെ യാന്ന് അതെ ഇന്നും പുതുമ നഷ്ട്ട പെടാത്ത ആ പേര്‍ എനികിഷ്ട്ടായി ....
അവര്‍ സംസരിക്കുന്നിനിടക്ക് ഫാത്തിമ എന്നെ സ്രെട്ദ്ദിക്കുമായിരുന്നു ഞാന്‍ അങ്ങോട്ടും അവളുടെ ചെങ്കവിളുകള്‍ കിടയിനിന്നു ഒരു നിറ പുഞ്ചി എനിക്ക് തരു മായിരുന്നു...
പക്ഷെ അവള്‍ എന്നെ ഇഷ്ട്ടപെട്ടിരുന്നത് ഞാന്‍ അറിഞ്ഞിരുന്നില്ലാ പിന്നിടുള്ള ദിവസങ്ങളില്‍ അവള്‍ എനിക്ക് ചോക്ലേറ്റുകള്‍ വിലകുടിയ പെന്നുകള്‍ അങ്ങനെ പലതുംതരുമായിരുന്നു ഒരു ദിവസം അവള്‍ തന്ന ചോക്ലേറ്റിന് മുകളില്‍ ഒരു എഴുത്ത് ഞാന്‍ കണ്ടു എന്നെ ഇഷ്ട്ടമാണോ എന്ന്  ആ ചോക്ലേറ്റിലെ മധുരതെക്കാള്‍ എന്നെ ആനന്ധിപ്പിച്ചത് ആ വാക്കുകള്‍ ആയിരുന്നു അങ്ങനെ എന്‍റെ കുട്ടുകാരന്റെ  പ്രണയത്തിനു മുംബേ ഞങ്ങള്‍ ലൈനായി മധുരവും സുന്ദരവുമായ പ്രണയത്തിലേക്ക് ഞങ്ങള്‍ വഴി മാറി...
അപ്പോഴേക്കും എന്‍റെ കുട്ടുകാരന്‍ ബയ്ക്കെടുത്ത് പിന്നിടുള്ള ദിവസേങ്ങള്‍ അവനും അവളും ബയ്ക്കില്‍ പോകും ഞാനും എന്‍റെ ഫാത്തിമയും  ബാക്കിയായി പക്ഷെ അത് ഞങ്ങള്‍ക്ക് വീണുകിട്ടിയ നല്ല മധുരകരമായ ദിവസേങ്ങള്‍ ആയിരുന്നു ഞാനും അവളും പിന്നെ നടെന്നാന്നു പിന്നെ പോകാറുള്ളത് രണ്ടു കിലോമീറ്റര്‍ വളരെ അടുത്തായിരുന്നു ഞങ്ങളുടെ സംസാരത്തിനിടയില്‍ ഇടയ്ക്കു അവള്‍ എന്നോട് പറയും എന്‍റെ വീട്ടില്‍ വരണ മെന്ന് പക്ഷെ സാമ്പത്തികമായി തകര്‍ന്ന ഞങ്ങളുടെ വീട്ടില്‍ കൊണ്ട് പോയാല്‍ അവള്‍ക്കു എന്നോടുള്ള ഇഷ്ട്ടം പോയാലോ എന്ന് കരുതി ഞാന്‍ സമ്മദിച്ചില്ല . ..

അവളുടെ വീടിന അടുത്തുളള  ഇടവഴിക്ക അരികില്‍ എത്തിയാല്‍ വിടപറഞ്ഞു പോകുന്ന സമയത്ത് അവള്‍ നീട്ടിത്തരുന്ന കയ്യില്‍ ഞാന്‍ ഉമ്മ വെക്കും അത് കിട്ടി കഴിഞ്ഞാല്‍ നാണ്ണത്തോടെ തല താഴ്ത്തി ചിരിച്ചു അവള്‍ ഓടി മറയും പക്ഷെ ഒരിക്കലും അവളും എന്നെ വീട്ടിലേക്കു കോണ്ട് പോകാന്‍ തയ്യാരായില്ലാ കാരണം പറഞ്ഞത് അവളുടെ ഉപ്പയും ആങ്ങളമാരും അറിഞ്ഞാല്‍ കുഴപ്പമാനെന്നാ പക്ഷെ എന്‍റെ മനസ്സില്‍ അവളെ അറിയാനുള്ള ആഗ്രഹം വര്‍ധിച്ചു ...
ഒരു ദിവസം ഞാന്‍ അവള്‍ അറിയാതെ അവളുടെ വീട്ടിലേക്കു പോകാന്‍ തീരുമാനിച്ചു സ്കുള്‍ വിട്ടു  പോകുന്ന അവളെ ഞാന്‍ പിന്തുടെര്‍ന്നു ..
ആ പോക്ക് എന്‍റെ മനസിലെ അവളുടെ ചിത്രം മാറുമെന്ന് എനിക്കറിയില്ലായിരുന്നു അവള്‍ നേരെ ചെന്ന് കയറിയത് തകര്‍ന്നടിഞ്ഞ ഒരു ഓലപ്പുരയിലെക്കായിരുന്നു കുറച്ചു  കഴിഞ്ഞപ്പോള്‍ ഞാനും അവിടെ ചെന്ന് കയറി അവിടെ കണ്ട കാഴ്ച എന്നെ കന്ണ്ണിരിലാക്കി ഒരു കട്ടിലില്‍ അസുഗം വന്നു കിടപ്പിലായ ഉപ്പയും അപ്പുറം മുഷിഞ്ഞ ഡ്രസ്സ്‌ ഇട്ടു ദുഖ ഭാരവുമായി നില്‍ക്കുന്ന ഉമ്മയുടെ ദയനിയമായ മുഖം ഒരു അയലില്‍ തുക്കിയ വിലപിടിപ്പുള്ള അവളുടെ ഡ്രെസ്സ്കള്‍ ഒരു കണ്ണാടി തകര്‍ന്ന ഒരു ഇരുമ്പ് പെട്ടിയില്‍ അടക്കി വെച്ച കുറെ പുസ്തകങ്ങള്‍ മറ്റൊന്നും ഞാന്‍ അവിടെ കണ്ടില്ലാ...
എന്നെ കണ്ടതും എന്തോ എന്നെ ഫേസ്‌ ചെയ്യാന്‍ സദിക്കാതെ അവള്‍ വീടിനു പിന്നിലേക്ക്‌ ഓടി ഞാനും അവളുടെ പിന്നാലെ ഓടി ഒരു മരച്ചുവട്ടില്‍ തല താഴ്ത്തി നിന്ന അവളെ ഞാന്‍ എന്‍റെ രണ്ടു കായ്കള്‍ കൊണ്ട് ചുമലില്‍ പിടിച്ചു എന്‍റെ മുഖത്തോട് മുഖം നോക്കി ഞാന്‍ ചോദിച്ചു നീ പറഞ്ഞിരുന്നത് കളവായിരുന്നോ എവിടന്നു കിട്ടി നിനക്ക് ഈ ചോക്ലേറ്റുകളും വിലകുടിയ സദനങ്ങളും ...
അപ്പോളാണ് അവള്‍ പറഞ്ഞത് കുറേകാലമായി ഉപ്പ അസുഗമായി കിടപ്പിലാണ് അത് കൊണ്ട് എന്‍റെ ഉമ്മ അടുത്തുള്ള വിടുകളില്‍ അടുക്കള ജോലിക്ക് പോകുന്നു അങ്ങനെ പല പൈസ കാരുടെയും വീട്ടില്‍ നിന്നും കിട്ടുന്ന പഴയ ഡ്രസ്സ്‌കല്‍ ഞാന്‍ ധരിക്കുന്നു അവിടന്ന് കിട്ടിയ  ചോക്ലേറ്റുകളും പേനയുമാന്നു ഞാന്‍ നിങ്ങള്ക്ക് പലപ്പോള്ളായി സമ്മാനമായി തന്നത്....
അത് കേട്ടതും എന്‍റെ കണ്ണുകള്‍ നിറഞ്ഞു  സങ്കടപെട്ടു നില്‍ക്കുന്ന അവളെ ഞാന്‍ എന്‍റെ മാറോടു അണ്ണച്ചപ്പോള്‍  അവള്‍ എന്നോട് പറഞ്ഞു
അതല്ലാതെ നിങ്ങള്ക്ക് സമ്മാനമായി തരാന്‍ എന്‍റെ കയ്യില്‍ ഒന്നും ഇല്ലാ എന്‍റെ കയ്യില്‍ കാളനഗ്മറ്റ സ്നേഹവും അല്പം പ്രണയവും അല്ലാതെ മറ്റൊന്നും ഇല്ലാ... എന്‍റെ മാറില്‍ കിടന്നു കരഞ്ഞ അവളുടെ കണ്ണുനീര്‍ തുടച്ചുകൊണ്ട് ഞാന്‍ അവളോട്‌ പറഞ്ഞു ....
നീ ഇഷ്ട്ടപ്പെട്ടു തരുന്ന നല്ല സ്നേഹവും പ്രണയവും അല്ലാതെ മാറ്റ് എന്തുണ്ട് ലോകത്ത്‌ നമ്മെ ഇഷ്ട്ടപെടുന്ന വര്‍ക്ക് നമുക്ക് സമ്മാനമായി കൊടുക്കാന്‍...
ഇതെല്ലാം കണ്ടു കൊണ്ട് അവളുടെ ഉമ്മ നിസ്സഹായിയായി ആടുത് നില്‍ക്കുന്നുണ്ടായിരുന്നു ...സ സ്നേഹം റഹിം കുന്നത്ത് കുറ്റിപ്പുറം   

1 അഭിപ്രായം: